Monday, September 21, 2009

azheekode

കോയമ്പത്തൂര്‍: ലോകസംസ്‌കാരത്തിലേക്ക്‌ ഹിമാലയന്‍സംഭാവനകള്‍ നല്‌കിയ ചരിത്രമുള്ള ഇന്ത്യ ഇന്ന്‌ ഭിക്ഷാപാത്രംനീട്ടി നിത്യച്ചെലവിന്‌ പണം ഇരന്നുവാങ്ങുന്ന രാജ്യമായി മാറിയിരിക്കയാണെന്ന്‌ സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു. 2000 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ എല്ലാം അങ്ങോട്ടുകൊടുക്കുന്ന പാരമ്പര്യമായിരുന്നു ഇന്ത്യയുടേത്‌. എന്നാല്‍ ഇന്ന്‌ ഇന്ത്യന്‍ ജനസംഖ്യയുടെ പകുതിയിലേറെയും ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയാണ്‌. സ്വാതന്ത്ര്യംകിട്ടി അറുപതിലേറെ വര്‍ഷം കഴിഞ്ഞുള്ള സ്ഥിതിയിതാണ്‌. സ്വാതന്ത്ര്യം കിട്ടിയില്ലെങ്കിലും സ്ഥിതിയില്‍ വലിയ മാറ്റമുണ്ടാകുമായിരുന്നില്ല -സുകുമാര്‍ അഴീക്കോട്‌ പറഞ്ഞു.

കോയമ്പത്തൂരില്‍ കോവൈ കേരളീയസമാജം സംഘടിപ്പിച്ച ഒന്നാംവാര്‍ഷിക ഓണാഘോഷം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭിന്നിച്ചുനില്‍ക്കുന്ന മലയാളികളെ ഒന്നിപ്പിക്കുന്ന സ്‌നേഹസന്ദേശമാണ്‌ ഓണം. എന്തെല്ലാം കലഹങ്ങളുണ്ടെങ്കിലും ഓണത്തിന്‌ എല്ലാവരും ഒന്നിക്കുന്നു. ഓണമെന്ന വികാരം ഹൃദയത്തില്‍ മുഴങ്ങുന്ന സംഗീതത്തിന്റെ അന്തിമ ഭാഗമാണ്‌. അതിന്റെ സുന്ദര പ്രതിധ്വനി അടുത്ത ഓണംവരെ നിലനില്‍ക്കും. ഓണമെന്ന ആഘോഷത്തിലൂടെ കേരളം നല്‌കിയ സംഭാവനയാണ്‌ മനുഷ്യസമത്വം എന്ന ആശയം. എല്ലാ പ്രതിബന്ധങ്ങളും തരണംചെയ്‌ത്‌ പ്രശ്‌നങ്ങള്‍ വിസ്‌മരിച്ച്‌ സന്തോഷമായിരിക്കണമെന്ന്‌ മാവേലി നമുക്ക്‌ പറഞ്ഞുതരുന്നു.

മനുഷ്യസമത്വസന്ദേശം കൈയില്‍ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുന്ന പാര്‍ട്ടിയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി. പലതും നടപ്പിലാക്കാനുള്ള വേദിയായ നിയമസഭയില്‍ പലതും നടപ്പാക്കാതിരിക്കാനുള്ള ശ്രമമാണ്‌ നടക്കുന്നതെന്നും അഴീക്കോട്‌ പറഞ്ഞു.

കോയമ്പത്തൂര്‍ എം.പി. പി.ആര്‍.നടരാജന്‍ ആശംസ നേര്‍ന്നു. സംഘടനാ പ്രസിഡന്റ്‌ എന്‍. ജനാര്‍ദനന്‍ അധ്യക്ഷനായി. സെക്രട്ടറി ജി.എസ്‌. മുരളി റിപ്പോര്‍ട്ട്‌ വായിച്ചു. ആഘോഷസമിതി ചെയര്‍മാന്‍ പി. ഗോവിന്ദന്‍, സ്‌മരണികസമിതി ചെയര്‍മാന്‍ പി.പത്മകുമാര്‍, വനിതാവിഭാഗം അധ്യക്ഷ രാധാഗോവിന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



ee അഴീകോടന്‍ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് സംസയിക്കെണ്ടിയിരിരിക്കുന്നു.
കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന ഒരി മാര്‍ക്യാല്‍ സിന്ധാന്ധങ്ങളെയും കൊണ്ടു ഇനിയും രാജ്യം നന്നാക്കാന്‍ നോക്കരുത്, പ്ലീസ് .......

Wednesday, September 16, 2009