Friday, January 09, 2009

ഭാരത സംസ്കാരം

ശാശ്വതമായി ഭാരതീയസംസ്‌കാരം മാത്രം -അക്കിത്തം

കൊല്ലങ്കോട്‌: ലോകത്ത്‌ ശാശ്വതമായി നിലനില്‍ക്കാന്‍ പ്രാപ്‌തമായത്‌ ഭാരതീയസംസ്‌കാരം മാത്രമാണെന്ന്‌ മഹാകവി അക്കിത്തം. എഴുത്തച്ഛന്‍ പുരസ്‌കാരം നേടിയ അക്കിത്തത്തിന്‌ കൊല്ലങ്കോട്‌ പി. സ്‌മാരക കലാസാംസ്‌കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണത്തില്‍ മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സത്യം, സ്‌നേഹം, സൗന്ദര്യം എന്നിവയാണ്‌ ഭാരതീയസംസ്‌കാരത്തിന്റെ അന്തഃസത്തയെന്നും ഭൂമിയില്‍ അതിനെക്കാള്‍ പ്രാധാന്യമുള്ള മറ്റൊന്നുമില്ലെന്നും അക്കിത്തം പറഞ്ഞു.

പി. സ്‌മാരകകേന്ദ്രം പ്രസിഡന്റ്‌ കെ. വാസുദേവന്‍നായരുടെ അധ്യക്ഷതയില്‍ സ്‌നേഹംട്രസ്റ്റ്‌ ചെയര്‍മാന്‍ പി. സുനില്‍ദാസ്‌ അനുഗ്രഹപ്രഭാഷണവും ഉപഹാരസമര്‍പ്പണവും നിര്‍വഹിച്ചു. കവി ഇയ്യങ്കോട്‌ ശ്രീധരന്‍ ആമുഖ പ്രഭാഷണം നടത്തി. കാളിദാസ്‌ പുതുമന, കെ. വിശ്വം, എന്‍.എം. നൂലേലി, ഷഢാനന്‍ ആനിക്കത്ത്‌, പ്രൊഫ.കെ. ശശികുമാര്‍, കെ. സുബ്രഹ്മണ്യന്‍, കെ. സത്യപാല്‍, പി. കൊച്ചപ്പന്‍, നെന്മേനി വേലായുധന്‍, വിശ്വനാഥക്കുറുപ്പ്‌, അമ്പിളി തുടങ്ങിയവര്‍ പ്രസംഗിച്ചു. അക്കിത്തത്തിന്റെ കവിത നയനന്‍ നന്ദിയോട്‌ ആലപിച്ചു. കൊല്ലങ്കോട്ടെ വിവിധ സംഘടനകള്‍ക്കുവേണ്ടി കവിയെ പൊന്നാട അണിയിച്ചു. കൊല്ലങ്കോടിന്റെ ചരിത്രാംശങ്ങള്‍ ഉള്‍പ്പെടുത്തി മാതൃഭൂമി പുറത്തിറക്കിയ ആറാട്ട്‌ ഉത്സവപ്പതിപ്പ്‌ കൊല്ലങ്കോട്‌ പബ്ലിക്‌ലൈബ്രറിയുടെ ഉപഹാരമായി സെക്രട്ടറി കെ. സത്യപാല്‍ കവിക്ക്‌ സമര്‍പ്പിച്ചു.

2 comments:

വികടശിരോമണി said...

ഹാവൂ!ശാശ്വതമായി എന്തുള്ളൂ എന്ന് ഇനി ആശങ്ക വേണ്ട.ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവി അതിനുത്തരം തന്നുവല്ലോ.സമാധാനം.
ഇതെല്ലാം കണ്ണിലാപ്പെട്ട
നരകത്തിന്റെ നാൾകളേ!
കഠിനം ത്വൽബലം,നിങ്ങൾ
പിശാചാക്കി മനുഷ്യനെ!

പകല്‍കിനാവന്‍ | daYdreaMer said...

താങ്കളും ഉണ്ടായിരുന്നുവോ? ആശംസകള്‍....